religion
:എസ് വൈ എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മർഹും മടത്തോടത്ത് അബൂബക്കർ ഹാജി അനുസ്മരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൾ മജീദ് ഉൽഘാടനം ചെയ്യുന്നു, കെ എ അബൂബക്കർ ഫൈസി,സയ്യിദ് സൈഫുദ്ധീൻ തങ്ങൾ ഫൈസി ,എം എം സീതി ,അലി പായിപ്ര സമീപം

മൂവാറ്റുപുഴ: എസ് വൈ എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മജ്ലിസുനൂർ വാർഷികവും മർഹും മടത്തോടത്ത് അബൂബക്കർ ഹാജി അനുസ്മരണവും നടത്തി

മജ്ലിസുനൂർ വാർഷികത്തിന് സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ഫൈസി നേതൃത്വം നൽകി.അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മണ്ഡലം ജനറൽ സെക്രട്ടറി അലി പായിപ്ര അധ്യക്ഷത വഹിച്ചു.സമസ്ത ജില്ലാ ട്രഷറർ കെ കെ ഇബ്രാഹിം ഹാജി ,മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം എം സീതി, കെ എ അബൂബക്കർ ഫൈസി, എം എം അലിയാർ മാസ്റ്റർ, എ എം സൈനുദ്ദീൻ മാസ്റ്റർ, മുഹമ്മദ് റാഫി ഐരാറ്റിൽ, പി ച്ച് മൈതീൻ കുട്ടി, ഷെക്കീർ കെ എം ,വി എം ബഷീർ ,മജീദ് മാളിയേക്കൽ, ഹമീദ് മാസ്റ്റർ കുന്നശേരി, പി എം അലിയാർ, മുഹമ്മദ് റാഫി അറക്കക്കുടി ,സിദ്ധീക്ക് ചിറപ്പാട്ട്, മുഹമ്മദ് ഫൈസി, അബിനാസ് കെ കെ ,നജീബ് മുസ്തഫ, വി എം കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷറർ അസീസ് മരങ്ങാട്ട് സ്വാഗതവും, സെക്രട്ടറി എസ് മുഹമ്മദ് കുഞ്ഞ് നന്ദിയും പറഞ്ഞു '