പെരുമ്പാവൂർ: എസ് എൻ ഡി പി യോഗംടൗൺ ശാഖയുടെ കുടുംബസംഗമവും കലാപരിപാടികളും ഇന്ന്ശാഖ ഹാളിൽ നടക്കും.
ശാഖാ പ്രസിഡന്റ് ടി കെ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ കെ കർണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അഡ്വ ആർ അജന്തകുമാർ സന്ദേശവും സ്വാമിനി വിഷ്ണുപ്രിയ അനുഗ്രഹ പ്രഭാഷണവും നടത്തും. ശ്രീനാരായണ ധർമ്മം കുടുംബജീവിത്തിൽ എന്ന വിഷയത്തിൽ പായിപ്ര ദമനൻ മുഖ്യ പ്രഭാഷണം നടത്തും. മുൻ മുൻസിപ്പൽ ചെയർമാൻ ഡോക്ടർ കെ എ ഭാസ്‌കരൻ, കൗൺസിലർമാരായ മിനി ജോഷി, വത്സല രവികുമാർ, മേഖല കുടുംബയോഗം രക്ഷാധികാരികളായ എം വി ചിദംബരർ, കെ മോഹനൻ, കെ രാമചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ ടീച്ചർ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി കിരൺ വിജയ് ,ശാഖാ സെക്രട്ടറി സി കെ സുരേഷ് ബാബു ,വൈസ് പ്രസിഡന്റ് എൻ ആർ ബിനോയ് എന്നിവർ പ്രസംഗിക്കും.