ഇടപ്പള്ളി

:വടുതല പാലത്തിനരികിലെ മാലിന്യ സംഭരണ കേന്ദ്രം മാറ്റണമെന്നആവശ്യം
ശക്തമാകുന്നു .
മൂന്ന് ഡിവിഷനുകളിലെ മാലിന്യമാണ്
ഇവിടെ സംഭരിക്കുന്നത് .ഇത് അതാതു ദിവസം രണ്ടു തവണയായിസംസ്‌കരണ
കേന്ദ്രത്തിലേക്ക് കൊണ്ടുപോകും . .എന്നാൽ ഇതൊന്നും പ്രശ്നങ്ങൾക്ക്
പരിഹാരമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി .അസഹനീയമായ ദുർഗന്ധം
പരിസരവാസികളെ പലപ്പോഴും വീർപ്പുമുട്ടിക്കുന്നു .ഒരു ദിവസം മാലിന്യ നീക്കം
തടസപ്പെട്ടാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും . .കഴിഞ്ഞ ദിവസം പാലം പരിശോധിക്കാനെത്തിയ
പൊതുമരാമത്തു അധികൃതർ മാലിന്യ വിഷയത്തിലേക്കാണ് വിരൽ ചൂണ്ടിയത് .പ്രശ്നംപരിഹരിക്കാൻ
.സ്ഥലം കൗൺസിലർ ഒ .പി .സുനിൽ സമ്മർദ്ദം
ചെലുത്തിയെങ്കിലും ഫലമില്ല .അനുയോജ്യമായ സ്ഥലം
കണ്ടെത്താനാകാത്തതാണ് തടസമെന്ന് അദ്ദേഹം പറഞ്ഞു..