കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം വാർഷിക സംഗമം 16 ന് വൈകിട്ട് മൂന്നു മണിക്ക് അയ്യപ്പൻകാവ് ടാറ്റാ ഓയിൽ മിൽസ് വർക്കേഴ്സ് യൂണിയൻ ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് ഉദ്‌ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി.വിജയൻ രാഷ്‌ട്രീയ നയവിശദീകരണവും ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് തിരഞ്ഞെടുപ്പ് അവലോകനവും നടത്തും. ശ്രീനാരായണ വൈദിക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി വൈക്കം ശ്രീകുമാർ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും.

ബി.ഡി.ജെ.എസ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി. പ്‌ളസ്‌ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് പച്ചാളം 1484 ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ വനിതാസംഘം വൈസ് പ്രസിഡന്റ് വി.കെ.പങ്കജാക്ഷി ക്യാഷ് അവാർഡുകൾ വിതരണം ചെയ്യും. മണ്ഡലം ജനറൽസെക്രട്ടറി എം.ജി.ജയഷൂർ, സെക്രട്ടറി വിജയൻ നെരിശാന്തറ എന്നിവർ പ്രസംഗിക്കും.