നെട്ടൂർ:എസ്.എൻ.ഡി.പിയോഗം.നെട്ടൂർ-മാടവന 1404ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന്പഠനക്ളാസും,വിദ്യാർത്ഥികളെ അനുമോദിക്കലും,പുസ്തകവിതരണവും നെട്ടൂർശ്രീനാരായണസേവാസംഘംഹാളിൽ നടക്കും.എം.എ.കമലാക്ഷൻ വൈദ്യർ ഉദ്ഘാടനം ചെയ്യും.രാവിലെ8.30ന് സുബ്രഹ്മണ്യചൈതന്യക്ഷേത്രം മേൽശാന്തി കണ്ണന്റെ കാർമ്മികത്വത്തിൽവിദ്യാരാജഗോപാലമന്ത്രാർച്ചന നടക്കും.തുടർന്ന് ഗുരുധർമ്മ പ്രചാരണസഭമുൻപ്രസിഡന്റ് പി.സി.വിപിന്റെ നേതൃത്വത്തിൽ "ഗുരുസ്വരൂപം മഹാന്മാരുടെ വാക്കുകളിലൂടെ"എന്നവിഷയത്തിൽപഠനക്ളാസ് നടക്കും. പൊതുസമ്മേളനത്തിൽ ശാഖാപ്രസിഡന്റ് എം.ആർ.അജയഘോഷ്അദ്ധ്യക്ഷതവഹിക്കും.എം.എ.കമലാക്ഷൻവൈദ്യർ മുഖ്യപ്രഭാഷണം നടത്തും.ശാഖസെക്രട്ടറി പി.എസ്.പ്രദീപൻസ്വാഗതം പറയും.കെ.എസ്.പുത്രസാഗർ,വനിതാസംഘംസെക്രട്ടറി കലദിലീപ്,യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പ്രവീൺദാസ്,തുടങ്ങി​യവർപ്രസംഗിക്കും.ശാഖവൈ സ് പ്രസിഡന്റ് രതീഷ് കളരിക്കൽകൃതജ്ഞതപറയും..