കൊച്ചി : ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ശ്വാസകോശ രോഗ വിഭാഗം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ മാനേജർ കെ.പി. ബാലകൃഷ്‌ണ പണിക്കർ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി എം.ഡി പി.വി. ആന്റണി, ഡോ. ജോർജ് മോത്തി ജസ്റ്റിൻ, ഡോ. വിവിയൻ വിൽസൺ എന്നിവർ പ്രസംഗിച്ചു.