മൂവാറ്റുപുഴ: പുകയിലയ്ക്കെതിരേ യെല്ലോ ലൈൻ കാമ്പയിനുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും ലഹരിവിരുദ്ധ ക്ലബും . ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാലയങ്ങളുടെ നൂറു വാര ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നത് കർശനമായി തടഞ്ഞു കൊണ്ടുള്ള നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി വിദ്യാലയത്തിന്റെ കവാടത്തിന്റെ മുന്നിലുള്ള റോഡിൽ 100 മീറ്റർ ദൂരത്തിൽ റോഡിനു കുറുകേ മഞ്ഞവര വരയ്ക്കും. മഞ്ഞവരയുടെ പരിധിക്കുള്ളിൽ പുകയില ഉത്പപന്നങ്ങളുടെ വില്പന കർശനമായി നിരോധിക്കുകയും വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധമുണ്ടാക്കുകയും ചെയ്യുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പറഞ്ഞു. മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു ബേബി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ.സജി കുമാർ കാവിൽ, പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ സജികുമാർ, ഡോ.അബിത രാമചന്ദ്രൻ, പൗലോസ്.ടി, അനിത കെ.എസ്, ഹണി സന്തോഷ്, രതീഷ് ആനിക്കാട്, അനൂപ് തങ്കപ്പൻ സംസാരിച്ചു.