തൃപ്പൂണിത്തുറ : എസ്.എൻ.ഡി.പി യോഗം തെക്കുംഭാഗം ശാഖയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഇന്ന് അനുമോദിക്കും. ആർ.വി.സി ക്ളബിൽ രാവിലെ 11 ന് ചേരുന്ന ചടങ്ങ് യോഗം കൗൺസിലർ വിജയൻ പടമുഗൾ ഉദ്ഘാടനം ചെയ്യും. ജിയോജിത് അസോസിയേറ്റ് ഡയറക്ടർ സനിൽ പൈങ്ങാടൻ ട്രോഫികൾ വിതരണം ചെയ്യും.
ശാഖാ സെക്രട്ടറി സോമൻ മാനാറ്റിൽ, വൈസ് പ്രസിസന്റ് കെ.എസ്. രാഗേഷ്, ബിന്ദു ഷാജി, ശശികുമാർ എം.കെ., സദാശിവൻ ജി., അശോകൻ നികർത്തിൽ, അനിൽകുമാർ സി.ഡി., അനൂപ് പി.ഡി., ജിനു ദിനേശൻ, ജയൻ പി.ആർ എന്നിവർ പ്രസംഗിക്കും.