വടുതല
പാലത്തിന്റെ വടക്കു ഭാഗമുൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളിലെ മാലിന്യം
നീക്കം ചെയ്യാൻ ചേരാനെല്ലൂർ പഞ്ചായത്ത് നടപടിയെടുക്കും .ഇതിന്റെ
ഭാഗമായി അഞ്ചാംതിയതി പാലത്തിനോട് ചേർന്നുള്ള റോഡിന്റെ ഇരുവശത്തും
കെട്ടിക്കിടക്കുന്ന മാലിന്യം മാറ്റാൻ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടെന്ന് പഞ്ചായത്തു പ്രസിഡണ്ട് സോണിച്ചിക്കു പറഞ്ഞു .സ്കൂൾ
കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും പരിപാടി .റോഡിന്റെ ഇരുവശത്തും വൃക്ഷങ്ങൾവെച്ച് പിടിപ്പിക്കാനും
തീരുമാനിച്ചിട്ടുണ്ട്.