കാലടി: മല -നീലിശ്വരം ഗ്രാമ പഞ്ചായത്തിൽ (കോൺഗ്രസ് എം ) ബിബി സിബിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.മുൻ പ്രസിഡന്റ് അനുമോൾബേബി രാജി വെച്ചഒഴിവിലേക്കാണ് തെരഞ്ഞടുപ്പ്. പുതിയ പ്രസിഡന്റ അധികാരത്തിലേറി. 17 അംഗങ്ങളുള്ള ഭരണസമിതിയിൽ യു.ഡി.എഫ്.8, എൽ ഡി എഫ് 8 സ്വതന്ത്രൻ 1 എന്നീ നിലയിലായിണ്. ഇതിൽ സ്വതന്ത്രൻ ഷാഹിൻ കണ്ടത്തലിന്റെ പിന്തുണയോടെ യു.ഡി.എഫ് പഞ്ചായത്ത് ഭരണ ചുമതലയേറ്റു.
മുൻ ധാരണപ്രകാരം യു ഡി എഫിലെ അനുമോൾബേബി ആദ്യ പകുതിയും, അടുത്ത ടേം ബിബി സിബിയും (കോൺ.എം) ചേർന്ന് പ്രസിഡന്റ് സ്ഥാനം പങ്കിട്ടു. കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് മുൻ പ്രസിഡന്റ് രാജിവെച്ചത്.