അങ്കമാലി: മനുഷ്യത്വരഹിതവും, ധിക്കാരപരവുമായ നിലപാട് സ്വീകരിച്ച താലൂക്ക് ആശുപത്രി നേഴ്സ് സി. വി .മായക്കെതിരെ മാതൃകപരമായ ശിക്ഷണ നടപടി സ്വികരിക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റൽ മാനേജിംഗ് കമ്മറ്റി അംഗവുമായ കെ.കെ.സലി ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.

താലൂക്ക് ആശുപത്രിയിലേക്ക് തുറവുർ, കറുകുറ്റി, മുക്കന്നൂർ, മഞ്ഞപ്ര ,ചെങ്ങമനാട്, നെടുമ്പാശ്ശേരി, കാലടി, തൃശ്ശൂർ ജില്ലയിലെ കൊരട്ടി, അതിരപ്പിള്ളിതുയങ്ങിയ സ്ഥലങ്ങളിൽ നിന്നായി ജീവിത ശൈലി രോഗചികിത്സക്കായി വ്യാഴായ്ചകളിൽ മരുന്നു വാങ്ങാൻ 1400 ഓളം രോഗികളാണ്. നിരവധിപേർ എത്തിയതോടെ തിരക്ക് ഒഴിവാക്കാൻ ചൊവാഴ്കളിൽ കൂടി മരുന്നുകൾ നൽകാൻ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെ ആവശ്യപ്രകാരം ജില്ല മെഡിക്കൽ ഓഫീസർ പ്രത്യേക ഉത്തരവ് നൽകി.താലുക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും 41 ബെഡ് എന്നത് 100 ആക്കി ഉയർത്തിയാൽ മാത്രമെ പുതിയ സ്റ്റാഫിനെ അനുവധിക്കുകയുള്ളു. താൽക്കാലിക ജീവനക്കാരുൾപ്പെടെ മൂന്ന് പേരാണ് ഫാർമിസ്റ്റുകളായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു ഫാർമസിസ്റ്റ് മാത്രമേ ജോലിക്ക് എത്തിയൊള്ളു, .ഈ സാഹര്യത്തിൽ ആശുപത്രിയിൽ സുപ്രണ്ട് നസീമ നജീബ് നഴ്സായ സി.വി. മായയോട് ഫാർമസിസ്റ്റിറിനെ സഹായിക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും അവർ തയ്യാറായില്ല. ഇത് സർക്കാർ ഉത്തരവിന് ലംഘനമാണ്. രോഗികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച സുപ്രണ്ടിനെ സംഘടനാ നേതാക്കളെ വിളിച്ചു വരുത്തി തടഞ്ഞുവയ്ക്കുകയും ആശുപത്രിപ്രവർത്തനങ്ങൾ സ്തംഭിക്കുകയും ചെയ്തു. ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചേരാത്ത വിധം ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയ യൂണിയൻ പ്രവർത്തകർക്കെതിരേയും സൂപ്രണ്ടിന്റെ ഉത്തരവ് പാലിക്കാതെ രോഗികളെ കഷ്ടത്തിലാക്കിയ നഴ്സിനെതിരേയും അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കകണമെന്ന് പരാതി.