അങ്കമാലി : സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയർ ഹോം പദ്ധതി പ്രകാരം മൂക്കന്നൂർ സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു . പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട അവണംകോട് കുളങ്ങര ലില്ലി വർഗീസിന് നൽകിയ വീടിന്റെ താക്കോൽദാനം മൂക്കന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ പി ബേബി നിർവഹിച്ചു .നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ , എൻ വിജയകുമാർ ,റെജി , എം ഒ വർഗീസ് , എം വി ചെറിയാച്ചൻ ,മല്ലിക ,എം പി ഗീവർഗീസ് മാസ്റ്റർ , സി എം ജോൺസൻ , പി ജെ ജെയ്ക്കബ് ,ജെയിംസ് പോൾ , കെ പി ജോസഫ് തുടങ്ങിയവർ സംസാരിച്ചു