മൂവാറ്റുപുഴ : ട്രാവൻകൂർ സ്‌പോർട്‌സ് സെന്ററിന്റെയും , മൂവാറ്റുപുഴ ക്ലബ്ബിന്റേയും നേതൃത്വത്തിൽ രണ്ടു മാസക്കാലം നീണ്ടു നിന്ന അവധിക്കാല നീന്തൽ പരിശീലനത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആറ് വയസ്സിനും ഇരുപത് വയസിനും മദ്ധ്യേപ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും അടക്കം 150 പേരാണ് ഇന്നലെ രാവിലെ മൂവാറ്റുപുഴയാറിലും സ്വിമ്മിംഗ്പൂളിലും നടന്ന ട്രയൽസിലും മത്സരത്തിലും പങ്കെടുത്തത്. സ്വിമ്മിംഗ്പൂളിന് സമീപം കൂടിയ യോഗത്തിൽ നഗരസഭ കൗൺസിലർ മേരി ജോർജ് തോട്ടം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . മൂവാറ്റുപുഴ ക്ലബ്ബ് പ്രസിഡന്റ് ഡോ. സിജു എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ട്രാവൻകൂർ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഇൻചാർജ് അഡ്വ. ടോമി ജോൺ കളമ്പാട്ടുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ക്ലബ്ബ് സെക്രട്ടറി ബൈജു ബേബി, മുഖ്യപരിശീലകൻ എം.പി. തോമസ്, ക്ലബ്ബ് മെമ്പർമാരായ അഡ്വ. സി.വി. ജോണി, സാബു ജോർജ്, വനിതാ പരിശീലകരായ കവിത സി., ടെസി ജോർജ്, ആയില്യ ശിവൻ, പ്രണവി ആർ. എന്നിവർ സംസാരിച്ചു. മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള മെഡലും കാഷ് അവാർഡും ട്രാവൻകൂർ സ്‌പോർട്‌സ് സെന്ററിന്റെ ജൂൺ 16 ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു.