പറവൂർ : മൂത്തകുന്നം സെക്ഷനിൽ രാത്രിയിലും പകലും വൈദ്യുതി തടസ്സം പതിവാകുന്നു. ഒരാഴ്ചക്കുള്ളിൽ മൂന്നു ദിവസം രാത്രിയിൽ വൈദ്യുതി മുടങ്ങി. സബ് സ്റ്റേഷനിലെ തകരാറുമൂലമാണ് വൈദ്യുതി വിതരണം നിലചതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഇത് പതിവു സംഭവമാകുന്നതോടെ ജനങ്ങൾക്കുള്ള പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി മുടങ്ങിയപ്പോൾ ജനങ്ങൾ ഓഫീസ്സിലെത്തി പ്രതിഷേധിച്ചിരുന്നു. സബ് സ്റ്റേഷനിൽ തകരാറാണ് നിലയ്ക്കാൻ കാരണമെങ്കിൽ അതേ സബ് സ്റ്റേഷനിൽ നിന്നും വൈദ്യുതി നല്കുന്ന വടക്കേക്കര സെക്ഷനിൽ വൈദ്യുതി വിതരണം നിലച്ചിരിരുന്നില്ല.