പറവൂർ : പ്രളയബാധിതർക്ക് കെയർഹോം പദ്ധതിയിൽ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് കട്ടത്തുരുത്ത് കിഴക്കഞ്ചേരി സിനി ബാബുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, വി.ജി. ത്യാഗരാജൻ, ആലീസ്, ജോസി, പി.വി. പുരുഷോത്തമൻ, സെക്രട്ടറി ടി.ഡി. മിനി തുടങ്ങിയവർ സംസാരിച്ചു.