vachana-day
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വഞ്ചനാദിനം ജില്ലാ സെക്രട്ടറി കെ.ടി. ദേവസ്സിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പെൻഷൻകാർ വഞ്ചനാദിനം ആചരിച്ചു. ചികിത്സാപദ്ധതിയിൽ ഒ.പി. ചികിത്സാ അനുവദിക്കുക, ഓപ്ഷൻ സൗകര്യം ഏർപ്പെടുത്തുക, പതിനൊന്നാം പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പറവൂർ സബ് ട്രഷറി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം കെ.എസ്.എസ്.പി. എ ജില്ലാ സെക്രട്ടറി കെ.ടി. ദേവസ്സിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എൽ. സെബാസ്റ്റ്യൻ, സി. ചന്ദ്രൻ, പി.ഡി. ജോയി, പ്രസീന പാപ്പച്ചൻ, പി.വി. മണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.