ആലുവ: കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ നിർമ്മാണത്തിന് മുന്നോടിയായി ജൂൺ എട്ടുമുതൽ ബസുകൾ സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്ന് സർവീസ് നടത്തും. ഇവ ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുന്നിലെത്തി യാത്രികരെ കയറ്റും.സർവീസ് സുഗമമായി കഴിഞ്ഞാൽ ബസ് സ്റ്റാൻഡ് കെട്ടിടം പൂർണമായി പൊളിക്കും.
പറവൂർ, അങ്കമാലി, പെരുമ്പാവൂർ, എറണാകുളം എന്നീ സ്ഥലങ്ങളിൽ യാത്ര തീരുന്ന ബസുകൾ അതാത് ഡിപ്പോകളിൽ നിന്ന് സർവീസ് തുടങ്ങാൻ നിശ്ചയിച്ചതിനെതിരെ പ്രതിഷേധം ഉയർന്നതിനാലാണ് എല്ലാ സർവീസുകളും പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് തുടങ്ങാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.