ആലുവ: എടത്തല പഞ്ചായത്തിലെ തേവക്കൽ കൈലാസ് കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പമ്പിംഗ് ആഴ്ചയിൽ ഒരു ദിവസമാക്കി പരിമിതപ്പെടുത്തിയതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്.
പൈപ്പിലൂടെ ലഭിക്കുന്ന ജലം കുടിക്കാനോ ആഹാരം പാകം ചെയ്യാനോ മതിയാകുന്നില്ല. കുളിക്കാനും നനയ്ക്കാനും വെള്ളം കിട്ടുന്നില്ല. പഞ്ചായത്തും ജല അതോറിറ്റി നിസംഗത കാട്ടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. സമരമാർഗത്തിലേക്ക് നീങ്ങുകയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജി.എസ് വിനോദ്, ബെന്നി ജോർജ്ജ്, സുരേഷ് പി.ജി എന്നിവർ അറിയിച്ചു.