p-p-avarachan
കർഷകർക്ക് കൈതാങ്ങായി പലിശരഹിത വയ്പാ പദ്ധതി ബാങ്ക് പ്രസിഡന്റ് പി പി അവറാച്ചൻ ഉത്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ:പ്രളയ ബാധിത കർഷകർക്ക് കൈത്താങ്ങായി പലിശരഹിത വയ്പാ പദ്ധതിക്ക് മുടക്കുഴ സഹകരണ ബാങ്ക് തുടക്കം കുറിച്ചു.ബാങ്ക് അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി പി അവറാച്ചൻ പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രളയം കഴിഞ്ഞ് കൃഷി ഇറക്കുന്ന നെൽകർഷകർക്കാണ് വായ്പാ നൽകുന്നത്.കൃഷി ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സെന്റൊന്നിന് 340 രൂപ നിരക്കിലാണ് വായ്പാ അനുവദിക്കുക.വൈസ് പ്രസിഡന്റ് ജോബി മാത്യു,ജോഷി തോമസ്,എൻ പി രാജീവ്,പി ഒ ബെന്നി,പോൾ കെ പോൾ,കെ വി സാജു,ഇ വി വിജയൻ,റ്റി സനൽ,മോളി രാജു,ദീപഗിരീഷ്,ഓമനകുമാരി റ്റി കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.