പെരുമ്പാവൂർ:അകനാട് എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബപൂർണ്ണിമ കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ കെ കർണ്ണൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് പി കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി അഡ്വ: ആർ. അജന്തകുമാർ മുഖ്യപ്രഭാഷണം നടത്തി.കുമരകം രഘുനാഥ് സന്നിഹിതനായിരുന്നു.ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് ,ചികിത്സാ ധനസഹായം,വിവാഹ ധനസഹായംഎന്നിവ ചടങ്ങിൽ വിതരണം ചെയ്തു.ഡോ.പൽപ്പു,ജ്ഞാനോദയം,ഗുരുദേവൻ എന്നീ കുടുംബയൂണിറ്റുകളുടെ കുടുംബസംഗമവും നടന്നു