മൂവാറ്റുപുഴ: ടെെൽസ് കയറ്റി വന്ന കണ്ടെയ്നർ ലോറി റോഡിന് വശത്തേക്ക് ഒതുക്കുന്നതിനിടെ കുഴിയിൽവീണു. തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ ലതാ പാലത്തിനു സമീപമാണ് ലോറി കുഴിയിൽ വീണത്. വാഹനത്തിന് ചെറിയ തകരാർ കണ്ടതിനെ തുടർന്ന് ഡ്രെെവർ സെെഡ് ചേർത്ത് നിർത്തുന്നതിനിടെയാണ് അപകടത്തിൽ പ്പെട്ടത്. തൊടുപുഴക്ക് പോകുകയായിരുന്നു കണ്ടെയ് നർ ലോറി. അമിതമായ ഭാരം മൂലം പത്തടിയോളം താഴ്ചയിലേക്ക് ലോറിയുടെ പിൻ ഭാഗം പതിഞ്ഞെങ്കിലും അപകടം ഉണ്ടായില്ല. ലോറിയിൽ നിന്നും ടെെൽസ് ഇറക്കി മറ്റു വാഹനങ്ങളിൽ കയറ്റി അയച്ചു. തുടർന്ന് ക്രെയിൻഉപയോഗിച്ച് കണ്ടെയ്നർ പൊക്കിമാറ്റുകയായിരുന്നു..