rinshad-kappa
ഗുണ്ടാ പ്രവർത്തകനായ റിൻഷാദ് (26)

പറവൂർ : അഞ്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടാ പ്രവർത്തകനെ കാപ്പ നിയമപ്രകാരം ആറ് മാസത്തേക്കു നാടുകടത്തി. ചിറ്റാറ്റുകര പട്ടണം പ്ലാചോട്ടിൽ റിൻഷാദ് (26) നെയാണ് കൊച്ചി റേഞ്ച് ഇൻസ്പെക്ടർ ജനറലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലയിൽ നിന്നും നാടുകടത്തിയത്. അടിപിടി, സ്ത്രീകളുടെ അന്തസിനെ ഹനിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.