കോതമംഗലം: മാർബസേലിയോസ് ഡെന്റൽ കോളേജിൽ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. കാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്ക്കരണ ക്ലാസും നടത്തി.ചടങ്ങ് മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി അഡ്വ: സി.ഐ. ബേബിയുടെ അദ്ധ്യക്ഷതയിൽ കോതമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഡി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ബോധവത്കരണ സെമിനാർ റിട്ടയർഡ് എക്സൈസ് ഇൻസ്പെക്ടർ എം.സജീവ് നയിച്ചു.ചടങ്ങിൽ പി.പി.എൽദോസ് ,പ്രൊഫ: ഡോ: ബൈജു പോൾ കുര്യൻ, സോനാ ജോസ്, ഡോ: ബീനകുമാരി തുടങ്ങിയവർ പങ്കെടുത്തു.