കൊച്ചി നഗരസഭ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പരാജയപ്പട്ടതിന്റെ
ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി. പ്രസിഡന്റ് കൂടിയായ ടി.ജെ.വിനോദ് ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെയ്ക്കണമെന്ന് ബി.ജെ.പി കൗൺസിലർമാരായ ശ്യാമള പ്രഭു, സുധാ ദിലീപ്‌കുമാർ എന്നിവർ ആവശ്യപ്പെട്ടു.ബി.ജെ.പി. യെ വർഗീയ പാർട്ടിയെന്ന് പരിഹസിക്കുന്ന ടി.ജെ.വിനോദ് , ദിനേശ്‌മണി മേയറായിരുന്ന സമയത്ത് ശ്യാമള പ്രഭുവിന്റെ പിന്തുണയോടെയാണ് ഡെപ്യൂട്ടി മേയർ പദവിയിലെത്തിയതെന്ന കാര്യം മറക്കരുത്.
ഭൂരിപക്ഷവും, ജനവിശ്വാസവും നഷ്ടപ്പെട്ട ഡെപ്യൂട്ടിമേയർ തൽസ്ഥാനം
രാജിവയ്ക്കണമെന്നും ഇല്ലെങ്കി​ൽ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു.