കൊച്ചി: വായ്പാ തിരിച്ചടവിന് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉത്തരവുകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. വായ്പാ തിരിച്ചടവിന് ഇളവു തേടിയുള്ള ഹർജി പരിഗണിക്കവെയാണ് സിംഗിൾബെഞ്ച് ഉത്തരവ്.
ഇത്തരം നിരവധി ഹർജികൾ എത്തുന്നുണ്ടെങ്കിലും മൊറട്ടോറിയത്തെക്കുറിച്ച് ഹർജിക്കാർ വിശദീകരിക്കുന്നില്ല.
മൊറട്ടോറിയം എങ്ങനെയാണ് ഏർപ്പെടുത്തുന്നതെന്ന് കോടതിക്ക് വ്യക്തതയില്ല. ഇതിനായി സർക്കാർ വിശദീകരണ പത്രികയോ സത്യവാങ്മൂലമോ നൽകണം. കോടതിക്ക് സമഗ്രമായ കാഴ്ചപ്പാട് ഉണ്ടാക്കാനാണ് ഇങ്ങനെ നിർദേശിക്കുന്നതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ഹർജി ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും.