കൊച്ചി : എളംകുളം പബ്ളിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വാർഷിക പൊതുയോഗം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്നു. ഗ്രന്ഥ ശാലാസംഘം ജില്ലാ കൗൺസിൽ മെമ്പർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആർ. മധുകുമാർ കൊല്ലോത്ത് അദ്ധ്യക്ഷത വഹിച്ചു. പീറ്റർ കിഴവന, കെ.കെ ബോസ്, സാജു പീറ്റർ എന്നിവർ സംസാരിച്ചു. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.