malsyam-kudugi
കുട്ടിയുടെ തൊണ്ടിയിൽ കുടുങ്ങിയ നങ്കിനെ പുറത്തെടുത്തപ്പോൾ

പറവൂർ : കളിക്കുന്നതിനിടെ നാലു വയസുകാരന്റെ തൊണ്ടയിൽ ജീവനോടെ കുടുങ്ങിയ മീനിനെ പുറത്തെടുത്തു. നങ്ക് എന്ന മത്സ്യമാണ് കുട്ടിയുടെ തൊണ്ടയിൽ കുടങ്ങിയത്. വീട്ടിൽ പാത്രത്തിൽ വച്ചിരുന്ന നങ്കിനെയെടുത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ വായിലേയ്ക്ക് ചാടിയത്. തൊണ്ടയിൽ കുടുങ്ങിയതോടെ കുട്ടിക്ക് ശ്വാസതടസം നേരിട്ടു. വീട്ടുകാർ കുട്ടിയെ ഉടൻ പറവൂർ ഡോൺബോസ്ക്കോ ആശുപത്രിയിലെത്തിച്ചു.നങ്കിന്റെ വാലിന്റെ ചെറിയൊരു ഭാഗം മാത്രമേ അപ്പോൾ പുറത്ത് കാണുമായിരുന്നുള്ളു. ഡോ. ശ്രീദേവി ദീപക്കിന്റെ നേതൃത്വത്തിലാണ് മീനിനെ പുറത്തെടുത്തത്.