മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ വായ്പ തട്ടിപ്പ് നടത്തിയെന്ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബാങ്കിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് എ. മഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. ബാങ്കിന്റെ എല്ലാ ഇടപാടുകാർക്കുംഎപ്പോൾ വേണമെങ്കിലും ബാങ്കിലെത്തി രേഖകൾ പരിശോധിക്കാവുന്നതാണ്. ഇക്കാലമത്രയും ബാങ്കിന്റെ നിയമാവലിക്കും ലക്ഷ്യത്തിനും സഹകരണ നിയമങ്ങൾക്കും ,ചട്ടങ്ങൾക്കും വിധേയമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളുവെന്നും ബാങ്ക് പ്രസിഡന്റ് എ. മുഹമ്മദ് ബഷീർ അറിയിച്ചു.