കൊച്ചി: കാസർകോട് ഗവ.കോളജിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ എം.എസ്.എഫ് ജി.സി.കെ ഗൾഫ് കമ്മിറ്റി, റംസാൻ റിലീഫിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ പ്രളയബാധിതർക്ക് നൽകാനായി സ്വരൂപിച്ച ധനസഹായ തുകയുടെ വിതരണോദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി നിർവഹിച്ചു. കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ തുക ഏറ്റുവാങ്ങി. അൻവർ സാദത്ത് എം.എൽ.എ, മുൻ മന്ത്രിമാരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുൾ മുത്തലിബ്, മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ വി.ഇ അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.