കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുർവേദ കോളേജ് ആശുപത്രിയിൽ ഒ.പി നമ്പർ എട്ടിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആർത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായപരിധി 40-50 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9605423440, 9497122184.