മൂവാറ്റുപുഴ: റസിഡന്റസ് അസോസിയേഷൻ കർഷക കൂട്ടായ്മയായ ഹരിത മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ ടെറസ്സിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനംമൂന്നിന് രാവിലെ 10ന് എൽദോഎബ്രാഹാം എം എൽ എ നിർവ്വഹിക്കും. ആർ ഡി ഒ ആശ എബ്രാഹാം, കൃഷി അസിസ്റ്റ്ന്റ് ഡയറക്ടർ സജിമോൾ, ഹരിത പ്രസിഡന്റ് ഉല്ലാസ് ചാരുത എന്നിവർ സംസാരിക്കും. തുടർന്ന് അസോസിയേഷൻ ഭാരവാഹികൾക്കായി പുതിയ കൃഷി രീതിയെകുറിച്ചുള്ള ക്ലാസും, സൗജന്യ പച്ചക്കറി വിത്തുവിതരണവും ഉണ്ടായിരിക്കും.