പള്ളുരുത്തി: പി.ഗംഗാധരൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന പി.കെ.അയ്യപ്പൻ മാസ്റ്റർ പുരസ്ക്കാര വിതരണം ഇന്ന് നടക്കും 10 ന് പള്ളുരുത്തി എസ്.ഡി.പി.വൈ. ഹാളിൽ നടക്കുന്ന പരിപാടി ജസ്റ്റിസ്.ജി.ശിവരാജൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.ശശികുമാറിന് എം.കെ.സാനു പുരസ്ക്കാരം നൽകും.ഇരുപത്തയ്യായിരം രൂപയും ഫലകവുമാണ് അവാർഡ്..ചടങ്ങിൽ എം.വി.ബെന്നി അദ്ധ്യക്ഷത വഹിക്കും. അഡ്വ.എ ജയശങ്കർ, വി.പി.ശ്രീലൻ, പി.എസ്.പ്രമോദ് തുടങ്ങിയവർ സംബന്ധിക്കും.