കൊച്ചി: കോർപ്പറേഷൻ പരിധിയിലെ ഓരോ നവജാത ശിശുവിന്റെ പേരിലും ഒരു മരം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പുതുമയുള്ള ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. മരത്തൈകൾ സംസ്ഥാന സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ സഹായത്തോടെ കോർപ്പറേഷൻ സൗജന്യമായി ലഭ്യമാക്കും.സ്വന്തമായി സ്ഥലമില്ലാത്തവർക്ക് പൊതുസ്ഥലത്ത് നട്ടു പരിപാലിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. നാളെ (ചൊവ്വ) രാവിലെ പത്തിന് എം.ജി.റോഡിൽ പാർത്ഥാസിന് പിന്നിലുള്ള വിപഞ്ചിക എന്ന വീട്ടിലെ മൂന്നുമാസം പ്രായമുള്ള നിരഞ്ജന്റെ പേരിൽ തൈ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കും.