മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജിന്റെ പുതിയ പ്രിൻസിപ്പലായി കൊമേഴ്‌സ് വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായിരുന്ന ഡോ. ജയിംസ് മാത്യുവും വൈസ് പ്രിൻസിപ്പൽമാരായി സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ജെ. ജോർജി നീറനാലും മാത്തമാറ്റിക്‌സ് വിഭാഗം മേധാവി സജി ജോസഫും ചുമതലയേറ്റു. പ്രിൻസിപ്പൽ ഡോ. ടി. എം. ജോസഫിന്റെ പിൻഗാമിയായിട്ടാണ് കട്ടപ്പനഇരട്ടയാർ സ്വദേശി കാരകെഴുപ്പിൽ ഡോ. ജയിംസ് മാത്യുവിന്റെ നിയമനം. കൊമേഴ്‌സ് വിഭാഗം മേധാവി, വൈസ് പ്രിൻസിപ്പൽ, അമേരിക്കൻ കമ്പനികളിൽ ഉയർന്ന തസ്തികയിലെ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ അനുഭവ സമ്പത്തും പ്രവർത്തിപരിചയവുമുള്ള ഡോ. ജയിംസ് മാത്യു മികച്ച അക്കാഡമിക നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ ചിന്തകൻ കുടിയാണ്. വൈസ് പ്രിൻസിപ്പലായി ചുമതലയേറ്റ ഡോ. ജെ. ജോർജി നീറനാൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, സ്റ്റാഫ് അഡൈ്വസർ തുടങ്ങിയ നിലകളിൽ നിർമലാ കോളേജിലും, മുരിക്കാശ്ശേരി പാവനാത്മാ കോളേജിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുരിക്കാശ്ശേരി പാവനാത്മാ കോളേജിലും, നിർമല കോളേജിലും മാത്തമാറ്റിക്‌സ് വിഭാഗത്തിന്റെ അക്കാഡമിക മികവിനും തിളക്കമാർന്ന വിജയത്തിനും നേതൃത്വം കൊടുത്ത വകുപ്പ് മേധാവി സജി ജോസഫും ഇന്നലെ കോളേജിന്റെ വൈസ് പ്രിൻസിപ്പലായി ചുമതലയേറ്റു.
വികാരി ഫാ. ജോസഫ് വേങ്ങൂരാൻ, നിർമല ഫാർമസി കോളേജ് ഡയറക്ടർ ഫാ. ജോസ് മത്തായി മൈലടിയാത്ത്, ഫാ. അബ്രാഹം നിരവത്തിനാൽ കോളേജിന്റെ മുൻ പ്രിൻസിപ്പൽമാരായ ജോസഫ് പഞ്ഞിക്കാരൻ, എം. ജെ. ജോൺ, ഔസേപ്പച്ചൻ കണ്ടിരിക്കൽ, വാഴക്കുളം സെന്റ്. ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ, ജോണി സ്‌കറിയാ, മുൻ വൈസ് പ്രിൻസിപ്പൽമാരായ ജോർജ് വറുഗീസ്, ജോസ് കാരികുന്നേൽ തുടങ്ങിയവർ പങ്കെടുത്തു..
വ