പറവൂർ : മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ടെക്നിക്കൽ കാമ്പസിൽ പുതിയ കോഴ്സായ ബയോമെഡിക്കൽ എൻജിനിയറിംഗ് ആരംഭിക്കുന്നു.
മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ബി.ടെക് കോഴ്സുകളും എം.ബി.എ, എം.സി.എ എന്നീ പി.ജി കോഴ്സുകളും പ്ളസ് ടു കഴിഞ്ഞവർക്കുള്ള ഐ.എൻ.എം.സി.എ കോഴ്സുകളുമാണ് ടെക്നിക്കൽ കാമ്പസിലുള്ളത്. എസ്.എൻ. ജിസ്റ്റ് ആർട്സ് കോളേജ് കാമ്പസിൽ ബി.കോം, ബി.എസ്.സി മൈക്രോബയോളജി, ബി.സി.എ, ബി.ബി.എ എന്നി യു.ജി കോഴ്സുകളും എം കോം, എം.എസ്.സി മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നീ പി.ജി കോഴ്സുകളുമുണ്ട്.
സാമ്പത്തിക പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും വിവിധ സ്കോളർഷിപ്പുകൾ മാനേജുമെന്റ് നൽകുന്നുണ്ട്. പ്രമുഖ കമ്പനികളുടെ റിക്യൂട്ട്മെന്റിലൂടെ ഇൻസ്റ്റിറ്റ്യൂട്ടിലെ നിരവധി വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചതായും മാനേജ്മെന്റ് അറിയിച്ചു.