പെരുമ്പാവൂർ:വെള്ളിയാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിലും ഇടിവെട്ടിലും വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരക്കൽകടവിൽ കനത്ത നാശം വിതച്ചു.മരങ്ങൾ മറിഞ്ഞ്‌വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.കടുക്കായം സുഭാഷിന്റെ വീട്ടിലെ വൈദ്യുതോപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.വൈദ്യുതി മീറ്റർ പൊട്ടിത്തെറിച്ചു.വയറിംഗ് മുഴുവൻ കത്തിപ്പോയി.ഇടിമിന്നലിൽ സുഭാഷിന്റെ ഭാര്യക്ക് പരിക്കേറ്റു..പുതിയ വയറിംഗ് നടത്തിയാൽ മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കാനാകുവെന്ന് ബോർഡ് ജീവനക്കാർ പറഞ്ഞു..