auto
തോപ്പും പടിയിലെ ഓട്ടോസ്റ്റാൻഡ്

തോപ്പുംപടി: തോപ്പുംപടി ബി.ഒ.ടി. പാലം ജംഗ്ഷനിലെ അനധികൃത ഓട്ടോസ്റ്റാന്റ് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ദുരിതമായി.ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലാണ് ഓട്ടോകൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നത്. ഓഫീസിലേക്ക് ബിൽ അടക്കാനും വിവിധ ആവശ്യങ്ങൾക്കുമായി എത്തുന്നവരാണ് ബുദ്ധിമുട്ടിലാകുന്നത്.ഇതിന് സമീപത്താണ് കാൽനടയാത്രക്കാർക്കുള്ള വാക്ക് വേ ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരും ഓട്ടോക്കാരും തമ്മിൽ പാർക്കിംഗിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. പാലം ഇറങ്ങി വരുന്ന വളവിൽ ഓട്ടോസ്റ്റാന്റ് പ്രവർത്തിക്കുന്നതിനാൽഅപകടസാദ്ധ്യതയുമുണ്ട്.അമിത ചാർജ് ഈടാക്കുന്നുവെന്നപരാതിയുടെ അടിസ്ഥാനത്തിൽകഴിഞ്ഞ ദിവസം തോപ്പുംപടിഓട്ടോ സ്റ്റാൻഡിൽ ജില്ലാ കളക്ടർ നേരിട്ട് പരിശോധന നടത്തി.അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയിലാണ് പരിശോധന നടത്തിയത്.മീറ്റർ ഇല്ലാത്ത നിരവധി ഓട്ടോകൾ കുടുങ്ങി. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് പൊലീസ് ഇല്ലാത്തതും ദുരിതം വർദ്ധിപ്പിക്കുകയാണ്.