വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ 2018- 2019 സാമ്പത്തിക വർഷത്തിൽപാശ്ചാത്തല മേഖലക്ക് അനുവദിച്ച മൂന്ന് കോടി രൂപ പാഴായതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വാക്കൌട്ട് നടത്തി.ഇവർക്കൊപ്പം രണ്ട് ഭരണകക്ഷി അംഗങ്ങളും വാക്കൌട്ടിൽ പങ്കെടുത്തു. കമ്മിറ്റിയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ പണം പാഴായതിന് ഉത്തരവാദിയായ അസി. എൻജിനയറെ സംരക്ഷിക്കാൻ പ്രസിഡന്റ് നടത്തിയ ശ്രമത്തെ തുടർന്നാണ് ഇറങ്ങിപോക്കെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എൽ ഡി എഫിലെ 8 പേരും ബി ജെ പി യിലെ 4 പേരും ഭരണകക്ഷിയിലെ 2 പേരും ഒരു സ്വതന്ത്രനുമാണ് വോക്കൌട്ടിൽ പങ്കെടുത്തത്. ഇതോടെ ആകെയുള്ള 23 അംഗങ്ങളിൽ 15 പേരും ഇറങ്ങിപ്പോക്കിൽ പങ്കാളികളായി. സംഭവത്തിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിനു മുന്നിൽ സത്യാഗ്രഹം നടത്തും.