വൈപ്പിൻ: നാഷണലിസ്റ്റ് മത്സ്യതൊഴിലാളി കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 44 നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിതരണ ചടങ്ങ് എൻ എം ടി സി ജില്ലാപ്രസിഡന്റ് കെ എസ് ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. എടവനക്കാട് ഗ്രാമപഞ്ചായത്ത് കെ യു ജീവൻമിത്ര അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ എ ഇ ഒ ദിനകരൻ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഹെൽത്ത് ഓഫീസർ ഡോ. ശ്യാമിനി, ഡോ. ആന്റണി, അബ്ദുൽ ഷുക്കൂർ, എൻ സി സജു, കെ ധർമ്മപാലൻ ,അനന്തൻ പൊഴിക്കൽ, ലൈസൺ എം ടി, പ്രമോദ് മാലിപ്പുറം എന്നിവർ സംസാരിച്ചു.