തൃക്കാക്കര : വാതിൽ ഇല്ലാതെയും കെട്ടിവച്ചും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരേ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ മുപ്പതോളം ബസുകൾ പരിശോധിച്ചതിൽ ആറ് ബസുകൾ കുടുങ്ങി. രണ്ട് സംഘങ്ങളായി തിരിഞ്ഞ് വൈപ്പിൻ,ഹൈക്കോടതി പരിസരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. പിടികൂടിയതിൽ രണ്ടു വാതിലുമില്ലാതെ സർവീസ് നടത്തിയ ബസും ഉൾപ്പെട്ടിട്ടുണ്ട്. യാത്രക്കാർ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണുണ്ടാകുന്ന അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് വകുപ്പ് ബസുകൾക്ക് വാതിൽ നിർബന്ധമാക്കി ഉത്തരവിട്ടത്.