വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീകളുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം പോൾ ജെ മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കൊച്ചുറാണി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി ഫുൾ എ പ്ലസ് വിജയികൾളെ അനുമോദിച്ചു. സി ഡി എസ് സെക്രട്ടറി മാർഗററ്റ് , ബേബി ചന്ദ്രൻ, മിനി ബെന്നി , ഷീബ പോൾ തുടങ്ങിയവർസംസാരിച്ചു.