കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഒാങ്കോളജി വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. പ്രമുഖ ഒാങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരനെയും ഡോ. ജി. അനുപമയെയും ചടങ്ങിൽ പൊന്നാടഅണിയിച്ച് ആദരിച്ചു. ഇവരുടെ നേതൃത്വത്തിലാണ് സഹകരണ ആശുപത്രിയിലെ ഒാങ്കോളജി വിഭാഗം പ്രവർത്തിക്കുക. പി.ടി. തോമസ് എം.എൽ.എ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, കൊച്ചിൻ കോ ഒാപ്പറേറ്റീവ് ഹോസ്പിറ്റൽസ് സൊസൈറ്റി ഒാണററി സെക്രട്ടറി അജയ് തറയിൽ, പ്രസിഡന്റ് എം.ഒ. ജോൺ, അബ്ദുൾ മുത്തലിബ്, ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. സി.കെ. ബാലൻ, ഡോ. കെ.എ. ക്ളമന്റ്, ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. ഹസീന മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.