അഹമ്മദാബാദ്: രാജ്യത്തെ മാദ്ധ്യമ പ്രവർത്തകർക്ക് ഗ്രൂപ്പ് ഇൻഷൂറൻസ് ഉൾപ്പെടെയുള്ള കൂടുതൽ അനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപണി പറഞ്ഞു.
ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐ.ജെ.യു) ഏഴാം പ്ലീനറി സമ്മേളനം ഗുജറാത്ത് വട്ത്താലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദൃശ്യമാദ്ധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസുകൾക്ക് പിന്നാലെ പോകുമ്പോൾ പലതും യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് മാദ്ധ്യമ പ്രവർത്തകർ തിരിച്ചറിയണം
ഐ.ജെ.യു പ്രസിഡന്റ് ബി.ആർ. പ്രജാപതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥാപക പ്രസിഡൻറ് സുരേഷ് അഖൂറി, മിഗർ ഗാംഗുലി, വിനോദ് കോഹ്ലി, എസ്. സബാനായകൻ, നിരജ്ഞൻ ബിശ്വാസ്, ഹബീബ് ഖാൻ, രാജേന്ദ്രപട്ടേൽ, ഹിമ്മത ബായ് പട്ടേൽ, യു. വിക്രമൻ, ബാബു തോമസ്, അനിൽ ബിശ്വാസ്, കെ.സി. സ്മിജൻ, ഷാജി ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു.