കൊച്ചി : കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി. മുരളീധരനെ നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ഭാരവാഹികൾ അനുമോദിച്ചു. നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തി അനുമോദിച്ചത്. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് അതിഥിയായി ക്ഷണിക്കാൻ നടപടിയെടുക്കണമെന്നും പ്രളയത്തെത്തുടർന്ന് ദുരിതത്തിലായ കേരളത്തിലെ ക്ഷീരകർഷകർക്ക് മുദ്രാവായ്പ ഉൾപ്പെടെയുള്ള ആശ്വാസ പദ്ധതികൾ നടപ്പാക്കണമെന്നും സംഘം കേന്ദ്രമന്ത്രി മുരളീധരന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.