പെരുമ്പാവൂർ: തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് ശ്രദ്ധ നേടിയ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പുതിയ പദ്ധതികളുമായി രംഗത്ത്. തൊഴിൽദിനം സൃഷ്ടിക്കുന്നതിനോടൊപ്പം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എസ്.സി, എസ്.ടി വിഭാഗക്കാർ, ചെറുകിട നാമമാത്ര കർഷർകർ എന്നിവർക്ക് പ്രയോജനപ്പെടുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ജലസംരക്ഷണത്തി​ന് പ്രാധാന്യം

ജലസംരക്ഷണത്തിനായി കിണർ, കുളം എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചുനൽകുന്നു. കൂടാതെ മഴവെള്ള സംരക്ഷണത്തിനായി കിണർ റീച്ചാർജിംഗും ചെയ്തുകൊടുക്കും.
ചെറുകിട നാമമാത്ര കർഷകർക്കായി ഫാം പോണ്ട് , ഫലവൃക്ഷത്തോട്ടം എന്നിവയുടെ നിർമാണവുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ഷീരകർഷകർക്കായി പശുത്തൊഴുത്ത്, ആട്ടിൻകൂട് എന്നിവ നിർമിച്ച് നൽകും. പൗൾട്രിഫാം നടത്തുന്നവർക്ക് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോഴിക്കൂട് നിർമിച്ച് നൽകും. മാലിന്യ നിർമാർജനം ലക്ഷ്യമാക്കി കമ്പോസ്റ്റ് പിറ്റുകൾ, സോ പിറ്റ് എന്നിവയും നിർമിച്ച് നൽകും.

അർഹരെ പദ്ധതി​യി​ൽ

ഉൾപ്പെടുത്തും

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അശമന്നൂർ, ഒക്കൽ, കൂവപ്പടി, രായമംഗലം, വേങ്ങൂർ, മുടക്കുഴ എന്നീ ആറ് പഞ്ചായത്തിലെയും അപേക്ഷ നൽകുന്നവരിൽ നിന്ന് അർഹരായവരെ പദ്ധതിയിലുൾപ്പെടുത്തും.

മിനി ബാബു, പ്രസിഡന്റ്