കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി വിദ്യാഭ്യാസവും ഉപരിപഠനവും എന്ന വിഷയത്തിൽ കരിയർ സെമിനാറും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും നാളെ (ചൊവ്വ) എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. താത്പര്യമുളളവർ രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ​ : 0484 2422458.