neethi
നീതിശതകം സെമിനാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാരി രാമചന്ദ്രൻ,​ അഡ്വ സുനിൽ ജേക്കബ് ജോസ്,​ ജസ്റ്റിസ് സിറിയക് ജോസഫ്,​ ജസ്റ്റിസ് കെ. സുകുമാരൻ,​ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ,​ ഡോ. ടി.പി ശങ്കരൻ കുട്ടി നായർ,​ ഡോ. ടി.എൻ വിശ്വംഭരൻ എന്നിവർ വേദിയിൽ.

കൊച്ചി : ഭർതൃഹരിയുടെ നീതി ശതകം എന്ന വിഖ്യാത കൃതിയെ അധികരിച്ച് ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) കേരളഘടകം എറണാകുളം ഹൈക്കോടതി ഓഡിറ്റോറിയത്തിൽ സെമിനാർ നടത്തി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ഉദ്ഘാടനം നിർവഹിച്ചു. ജസ്റ്റിസ് കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഇൻസ സെക്രട്ടറി ജനറൽ ഡോ. ടി.പി ശങ്കരൻ കുട്ടി നായർ സ്വാഗതവും അഡ്വ. സുനിൽ ജേക്കബ് ജോസ്, ഡോ. ടി.എൻ വിശ്വംഭരൻ, പ്രൊഫ. ഡോ. പി.ജെ ജോസഫ് എന്നിവർ ആശംസാപ്രസംഗവും നടത്തി. ചർച്ചാസമ്മേളനം കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്തു. തിരൂർ മലയാളം സർവ്വ കലാശാല പ്രൊഫ.ഡോ.സി.ഗണേഷ്, ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. ചാന്ദ്നി ജയരാജ് നന്ദി പറ‌ഞ്ഞു.