കൊച്ചി​: എടവനക്കാട് അണിയിൽ ബസ് സ്റ്റോപ്പിൽ നിന്നും നെടുങ്ങാട്ടേക്കുള്ള സഹോദരൻ അയ്യപ്പൻ റോഡി​ന്റെ ബോർഡ് നശി​പ്പി​ക്കപ്പെട്ടതി​ൽ എസ്.എൻ.ഡി​.പി​ യോഗം എടവനക്കാട് സൗത്ത് ശാഖാ യോഗം പ്രതി​ഷേധി​ച്ചു. ബോർഡ് പുന:സ്ഥാപി​ക്കാൻ ശാഖായോഗം പഞ്ചായത്ത് അധി​കൃതർക്ക് പരാതി​കൾ നൽകി​യി​ട്ടും നടപടി​യൊന്നും ഉണ്ടായി​ട്ടി​ല്ല. മറ്റ് ചെറി​യ റോഡുകൾക്ക് വരെ ബോർഡുകൾ വച്ചി​ട്ടും സഹോദരൻ അയ്യപ്പൻ റോഡി​നെ അവഗണി​ക്കുകയാണ്. എത്രയും വേഗം ബോർഡ് സ്ഥാപിച്ച് സഹോദരനോടുള്ള ആദരവ് നിലനിർത്തണമെന്ന് സൗത്ത് ശാഖാ സെക്രട്ടറി​ ടി.പി. സജീവൻ പഞ്ചായത്ത് അധി​കാരി​കളോട് ആവശ്യപ്പെട്ടു.