കൊച്ചി: മഹാരാജാസ് കോളേജിലെ ഈ വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 9.30 നും 11 നും ഇടയിൽ കോളേജ് ആഡിറ്റോറിയത്തിൽ ഹാജരാകണം. 11 നുശേഷം എത്തുന്നവരെ അഡ്മിഷന് പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in