കൊച്ചി: മറ്റുള്ളവരെ രക്ഷിക്കുവാൻ ഉറച്ച കാലടികളോടെ കടന്നുപോയ സന്യാസി വര്യനാണ് കാഞ്ഞങ്ങാട് ആനന്ദാശ്രമം ആചാര്യൻ സച്ചിദാനന്ദ സ്വാമിയെന്ന് ബേലൂർ ശ്രീരാമകൃഷ്ണ മിഷൻ ആഗോള പരിശീലന കേന്ദ്രം ആചാര്യൻ സ്വപ്രദാനന്ദജി മഹാരാജ് അഭിപ്രായപ്പെട്ടു. ടി.ഡി. റോഡിൽ ശ്രീ ലക്ഷ്മി ബായ് ധർമ്മ പ്രകാശിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ രാജീവ് ഇരിങ്ങാലക്കുട രചിച്ച ' വന്ദേ സച്ചിദാനന്ദം ' എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി ഹൈക്കോടതി ജസ്റ്റീസ് എൻ. നരേഷിന് നൽകി നിർവ്വഹിച്ചു. ഡോ. കെ.എസ് . രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി ദർശനാനന്ദ സരസ്വതി, എം. മോഹനൻ, ടി.സതീശൻ എന്നിവർ പങ്കെടുത്തു.